ബി.എസ്.എൻ.എൽ നാളെ തുറന്നുപ്രവർത്തിക്കും

കണ്ണൂർ: പൊതു അവധിദിനമായ മാർച്ച് 31ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മാഹിയിലുംപെട്ട എല്ലാ ഓഫിസുകളും (തെക്കീബസാറി ലുള്ള ജനറൽ മാനേജർ ഓഫിസ് ഉൾപ്പെടെ) കസ്റ്റമർ സർവിസ് സൻെററുകളും സാധാരണപോലെ തുറന്നുപ്രവർത്തിക്കും. ടെലിഫോൺ ബില്ലുകൾ അടക്കുന്നതിനുള്ള സൗകര്യത്തോടൊപ്പം ഒരു വർഷത്തെ ബിൽതുക മുൻകൂറായി മാർച്ച് 31നകം അടക്കുന്നവർക്ക് 25 ശതമാനം കാഷ്ബാക്ക് ലഭിക്കും. കുടിശ്ശിക വന്ന ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ ഒപ്റ്റിക് എന്നീ കണക്ഷനുകളുടെ ബില്ലുകളും മറ്റും ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കി റീകണക്ഷൻ നൽകാനുള്ള സൗകര്യവുമുണ്ടായിരിക്കും. നിലവിൽ ബ്രോഡ്ബാൻഡില്ലാത്ത ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് ഒരുമാസത്തെ സൗജന്യ ബ്രോഡ്ബാൻഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനദിവസവും കൂടിയാണ് മാർച്ച് 31. ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്‌, ഫൈബർ-ഒപ്റ്റിക് കണക്ഷനുകളുടെ അപേക്ഷ സ്വീകരിക്കുന്നതോടൊപ്പം പുതിയ മൊബൈൽ കണക്ഷൻ ലഭിക്കുന്നതുമാണ്. ഈ സൗകര്യങ്ങൾ ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.