വോട്ടങ്ങാടി^​െഎറ്റം ചങ്കാണ്​ രാഷ്​ട്രീയം; എങ്കിലും ഞങ്ങൾ ചങ്ങാതിമാർ

വോട്ടങ്ങാടി-െഎറ്റം ചങ്കാണ് രാഷ്ട്രീയം; എങ്കിലും ഞങ്ങൾ ചങ്ങാതിമാർ ശ്രീകണ്ഠപുരം: കത്തുന്ന വേനൽ ചൂടിനെ തോൽപിക് കുന്ന ചൂടാണ് ഇവിടത്തെ രാഷ്ട്രീയ ചർച്ചകൾക്ക്. രാഷ്ട്രീയ ആശയങ്ങളിൽ വേർതിരിവുണ്ടെങ്കിലും വാശിയുള്ള ചർച്ചകൾക്കൊടുവിലും ഇവർ ചങ്ങാതിമാർ തന്നെ. ഒാട്ടത്തിൻെറ തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന സമയം ശ്രീകണ്ഠപുരത്തെ ഒാേട്ടാ സ്റ്റാൻഡിൽ പൊടിപാറുന്ന ചർച്ചകളാണ്. ലോക്സഭ തെരഞ്ഞെടുപ്പുതന്നെ വിഷയം. ആവേശം അതിരുവിടുന്ന ചർച്ച ൈകയാങ്കളിയിലെത്തുമോയെന്നുവരെ തോന്നും. എന്നാൽ, അപ്പോഴേക്കും ട്രിപ്പ് വിളിക്കാൻ ആളെത്തും. ചിരിയോടെ പറയും, ഈ ഓട്ടം പോയി വരട്ടെ. ബാക്കി അപ്പോ പറയാമെന്ന്. അടുത്ത ഒത്തുചേരലിന് വീണ്ടും ചർച്ചകൾ. വാഗ്വാദം, ട്രോളുകൾ ഒടുവിൽ ഒത്തുചേർന്ന് ചായകുടി. ഇന്ധന വില വർധനയും നികുതി വർധനവും യുദ്ധവും ചർച്ചയാവും. കേന്ദ്രവും കേരളവും ജനവിരുദ്ധ നയങ്ങളാണ് കൊണ്ടുവന്നതെന്നും യു.ഡി.എഫിനാണ് ഇതിലൊരു മാറ്റമുണ്ടാക്കാനാവുകയെന്നും കെ.പി. മുസ്തഫ പറഞ്ഞു. എന്നാൽ, വികസന തുടർച്ചക്കും കേരളത്തെ വലിയ വർഗീയ കലാപങ്ങളിൽനിന്ന് രക്ഷിച്ചതിനും ഇടതുപക്ഷത്തിനാണ് വോട്ട് നൽകേണ്ടതെന്ന് പി.വി. വിനോദ് പറഞ്ഞു. എ.പി. അൻസാറിനും ഇതേ അഭിപ്രായം. ഇടതും വലതുമല്ല കേന്ദ്ര ഭരണം തുടരുകയാണ് വേണ്ടതെന്നും വോട്ട് എൻ.ഡി.എക്കാണ് നൽകേണ്ടതെന്നും കെ.എൻ. സജിൽ പറഞ്ഞു. ഇവരുടെ ചർച്ചകൾക്ക് ചൂടുകൂടിയപ്പോൾ മറ്റ് ഒാേട്ടാ ഡ്രൈവർമാരും ചുറ്റുംകൂടി. ചർച്ച ഗ്രൂപ് തിരിഞ്ഞ് സംവാദമായി മാറി. സ്ഥാനാർഥി നിർണയം മുതൽ, പര്യടനംവരെ ചർച്ചയായി. അപ്പോഴേക്കും രസച്ചരട് മുറിച്ച് വിളിയെത്തി ....ഏയ് ഒാേട്ടാ. പി. മനൂപ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.