സി.കെ. പത്മനാഭൻെറ പര്യടനം പേരാവൂരിൽ കണ്ണൂർ: പേരാവൂര്‍ നിയോജകമണ്ഡലത്തിൻെറ വിവിധ മേഖലകളില്‍ എൻ.ഡി.എ സ്ഥാനാർഥി സി. കെ. പത്മനാഭൻെറ പര്യടനം. രാവിലെ 10 ഒാടെ പത്തൊന്‍പതാം മൈലില്‍നിന്നാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന് ചാവശ്ശേരി, പുന്നാട്, ഇരിട്ടി ടൗണ്‍, പായം പഞ്ചായത്തിലെ കുന്നോത്ത്, കൂട്ടുപുഴ എന്നിവിടങ്ങളിൽ വോട്ടഭ്യര്‍ഥിച്ചു. കൂട്ടുപുഴയിലെ ഉച്ചഭക്ഷണത്തിനു ശേഷം, വ്യാഴാഴ്ച ആറളം പുഴയില്‍ മുങ്ങിമരിച്ച ആറളം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ---------------------മുഹമ്മദ് സജാദിൻെറ വിളക്കോട്ടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍, കേളകം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ മേഖലകൾ സന്ദർശിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പി.എം. രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, എം.ആര്‍. സുരേഷ്, ബേബി സുനാഗര്‍, എം. വേണുഗോപാല്‍, അജി നടുവനാട്, എന്‍.വി. ഗിരീഷ് മഹിള മോര്‍ച്ച നേതാക്കളായ പി.വി. ദീപ, ശകുന്തള തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.