വീടിനകത്ത് ബോംബ് സ്ഫോടനം: ആർ.എസ്​.എസ്​ നേതാവ് കീഴടങ്ങി

നടുവിൽ: വീട്ടുപറമ്പിൽ സൂക്ഷിച്ച ബോംബ് പൊട്ടി മകനുൾപ്പെടെ രണ്ട് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ ആർ.എസ്.എസ് ന േതാവ് കോടതിയിൽ കീഴടങ്ങി. ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് നടുവിലിലെ മുതിരമല ഷിബുവാണ് കീഴടങ്ങിയത്. ഇയാളെ അടുത്തമാസം 12 വരെ റിമാൻഡ്ചെയ്തു. ഈമാസം 23നാണ് ഷിബുവിൻെറ വീടിനോട് ചേർന്ന് സ്ഥാപിച്ച പക്ഷിക്കൂടിന് സമീപത്ത് ബോംബ് സ്ഫോടനമുണ്ടായത്. ഇവിടെനിന്ന് കളിക്കുകയായിരുന്ന ഷിബുവിൻെറ മകൻ ഗോകുൽദാസ് (ഏഴ്), ബന്ധുകൂടിയായ അയൽവാസി ശശികുമാറിൻെറ മകൻ ഖജൻരാജ് (12) എന്നിവർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ജനനേന്ദ്രിയത്തിന് പരിക്കേറ്റ ഗോകുൽദാസിൻെറ അപകടനില പൂർണമായും തരണംചെയ്തിട്ടില്ല. സ്ഫോടനത്തെ തുടർന്ന് പൊലീസ് നടത്തിയ റെയിഡിൽ വീട്ടിൽനിന്നും പുറത്തെ ഷെഡിൽനിന്നുമായി ഏഴ് വടിവാളുകളും കൈമഴുവും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.