പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം

പുതിയതെരു: ചിറക്കൽ കീരിയാട്ട് . ബുധനാഴ്ച പുലർച്ച നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കണ്ണൂർ താവക്കര റായിനാസ്‌ മൻസിലിൽ ജംഷീറി​െൻറ ഗ്രീൻവുഡ് പ്ലൈവുഡ് സ്ഥാപനത്തിലാണ് സംഭവം. എയർ കംപ്രസറിൽനിന്നാണ് തീപടർന്നത്. സമീപത്തെ ട്രാൻസ്ഫോർമറും കേബിളുകളും കത്തിനശിച്ചു. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.