തലശ്ശേരി: കതിരൂർ ഗ്രാമം കാമറക്കണ്ണിലായി. നിയമലംഘനമായാലും കുറ്റകൃത്യമായാലും പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട ാകും. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സുരക്ഷയെ മുൻനിർത്തി കതിരൂർ വില്ലേജ് ഒാഫിസ് മുതൽ വേറ്റുമ്മൽ വരെയുള്ള റോഡിലാണ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. തലശ്ശേരി വളവുപാറ റോഡിൽ അപകടത്തിനിടയാക്കും വിധത്തിലുളള വാഹനങ്ങളുടെ അമിതേവഗത നിയന്ത്രിക്കുന്നതിനാണ് പ്രധാനമായും കാമറകൾ സ്ഥാപിച്ചത്. കതിരൂർ പൊലീസ് സ്റ്റേഷനിലാണ് കാമറകൾ നിരീക്ഷിക്കുക. വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂർ യൂനിറ്റാണ് കാമറ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത്. യൂനിറ്റ് പരിധിക്കകത്തായി 32 കാമറകളാണ് സ്ഥാപിക്കുന്നത്. സി.സി.ടി.വി ഉദ്ഘാടനം കതിരൂര്‍ കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി നിർവഹിച്ചു. സമിതി കതിരൂര്‍ യൂനിറ്റ് പ്രസിഡൻറ് സി. അച്യുതന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി െഎ.ആർ. രജിത്ത് കുമാർ, ടി.കെ. മുരളീധരൻ, പൊലീസ് ഇൻസ്പെക്ടർ എ. പ്രതാപ്, എം.കെ. സന്തോഷ് കുമാര്‍, പി. രാഘവൻ, വി. ശശിധരൻ, ബഷീർ ചെറിയാണ്ടി, കെ. രാഘവൻ, എ. ഭാസ്കരൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.