ചതുര്‍ഭാഷ നിഘണ്ഡു

തലശ്ശേരി: ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടി​െൻറ ഭാഷ നിഘണ്ഡുവിനുശേഷം തലശ്ശേരിയില്‍നിന്നും മറ്റൊരു കൂടി പുറത്തിറക്കു ം. മലയാളം, തമിഴ്, കന്നട, തെലുങ്ക്് എന്നീ നാലു ഭാഷകളിലായി രണ്ടുലക്ഷത്തോളം വാക്കുകളുള്ളതാണ് ഈ നിഘണ്ഡു. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം തലശ്ശേരി ബ്ലോക്കിലെ വയലളം യൂനിറ്റ് പ്രസിഡൻറ് ഞാറ്റ്യേല ശ്രീധരനാണ് ഈ നിഘണ്ഡുവി​െൻറ നിര്‍മാതാവ്. ദക്ഷിണേന്ത്യയിലെ ഭാഷ കുതുകികള്‍ക്ക്് ഏറെ പ്രയോജനകരമാകുന്നതാണ് നിഘണ്ഡു. ഇതി​െൻറ അച്ചടിക്കായി വിജയന്‍ കൈനാടത്ത് ചെയര്‍മാനും പി.പി. ബാലന്‍ കണ്‍വീനറുമായി 30 അംഗ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍ വൈസ് ചെയര്‍മാനും കെ.പി. ജയചന്ദ്രന്‍, കെ.കെ. ഭരതന്‍ എന്നിവര്‍ കണ്‍വീനര്‍മാരും റിട്ട.മേജര്‍ ജനറല്‍ ടി. പത്മിനി ട്രഷററും കോഒാഡിനേറ്ററുമാണ്. കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കണ്‍വീനര്‍ കെ.പി. ജയചന്ദ്രന്‍ സ്വാഗതവും ചൊക്ലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.പി. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.