കേളകം: ശാന്തിഗിരി -രാമച്ചി റോഡിൽ കടുവ കാൽനട യാത്രികനുനേരെ പരാക്രമം നടത്തിയ സംഭവത്തെത്തുടർന്ന് വനപാലകർ സ്ഥലത് തെത്തി. വഴിയാത്രക്കാരനായ രാമച്ചിയിലെ കണക്കഞ്ചേരി സണ്ണിയാണ് കടുവയുടെ പിടിയിൽനിന്ന് അത്ഭുതകരമായി ശനിയാഴ്ച രക്ഷപ്പെട്ടത്. സണ്ണിയുടെ വീട്ടിലാണ് കൊട്ടിയൂർ ഫോറസ്റ്റർ ഷാജിയുടെ നേതൃത്വത്തിൽ വനപാലകരെത്തിയത്. ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യമറിയാൻ കാമറകൾ സ്ഥാപിക്കുമെന്നും സ്ഥിരീകരിച്ചാൽ കടുവയെ കൂടുവെച്ച് പിടികൂടുമെന്നും വനപാലകർ നാട്ടുകാരെ അറിയിച്ചു. സംഭവം ഉന്നത വനപാലകരുടെ ശ്രദ്ധയിൽപെടുത്തി തുടർ നടപടിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.