ഇരിക്കൂർ: കൂടാളി പഞ്ചായത്ത് അഗതിരഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള ഭക്ഷണക്കിറ്റിെൻറ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ നിർവഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൻ ടി. പ്രഭാവതി അധ്യക്ഷതവഹിച്ചു. മെംബർമാരായ കെ.സി. രാജശ്രീ, കെ.എ. നാജിയ, ബ്ലോക്ക് കോഓഡിനേറ്റർ ജസീല നൗഫൽ, നീലിമ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.യു. ഇബ്രാഹിം സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ കെ.വി. സജിമ നന്ദിയും പറഞ്ഞു. കന്നുകാലി സെൻസസ് തുടങ്ങി ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത്തല കന്നുകാലി സെൻസസ് പ്രസിഡൻറ് കെ.ടി. അനസിെൻറ വീട്ടിൽനിന്ന് വിവരശേഖരം നടത്തി ആരംഭിച്ചു. വെറ്ററിനറി സർജൻ ഡോ. നിത്യ ചാക്കോ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ കെ.വി. ഗണേഷ്, ബി.എസ്. ശരണ്യ, പി.എസ്. ജോൺസൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.