പേരാവൂര്‍: 20ാമത് കന്നുകാലി സെന്സസിെൻറ പേരാവൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം കോട്ടുമാങ്ങയില്‍ ഗ്രാമപഞ്ചായത്ത് പ ്രസിഡൻറിെൻറ വീട്ടില്‍ നിന്നും വിവരശേഖരണത്തോടെ ആരംഭിച്ചു. പ്രസിഡൻറ് ജിജി ജോയി ഉദ്ഘാടനം ചെയ്തു. കന്നുകാലി, മത്സ്യസമ്പത്ത് മേഖലയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കിയ പദ്ധതികളുടെ യഥാസ്ഥിതി മനസ്സിലാക്കുന്നതിനും വീഴ്ചകൾ അറിയുന്നതിനുമാണ് മേയ് 31വരെ സെന്‍സസ് നടത്തുന്നത്. ഡോ. ജി.കെ. മഹേഷ, ഇ.എം. നാരായണന്‍, കെ. വിജയന്‍, ഇ.എം. യശോദ, പി.വി. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.