ഉരുവച്ചാൽ: മൂന്ന് ദിവസത്തിനിടെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് പഴശ്ശി പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തി. കഴ ിഞ്ഞ ദിവസമാണ് എടക്കാടൻകണ്ടി വീട്ടിൽ എൻ. ആയിഷബിയുടെ മകൻ റഷീദ് (36) മസ്കത്തിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. റഷീദിെൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വേർപാടിെൻറ മുറിവ് ഉണങ്ങുംമുമ്പാണ് റഷീദിെൻറ ഉമ്മയുടെ സഹോദരി സാറു ഹജ്ജുമ്മ ഇന്നലെ പുലർച്ച മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. മതപണ്ഡിതനും സൂഫിവര്യനുമായ പരേതനായ ടി.പി. അബൂബക്കർ ഹാജിയുടെ ഭാര്യയും എസ്.വൈ.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. അബ്ദുലത്തീഫ് സഅദിയുടെ മാതാവുമാണ് സാറു ഹജ്ജുമ്മ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. മന്ത്രി കെ.കെ. ശൈലജ, പി.കെ. ശ്രീമതി എം.പി, സണ്ണി ജോസഫ് എം.എൽ.എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പി. ജയരാജൻ, എ.ഡി. മുസ്തഫ, സതീദേവി, ഇ.പി. ശംസുദ്ദീൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്നലെ ഉച്ചയോടെ പഴശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.