കൊട്ടിയൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കൊട്ടിയൂര്‍: കൊട്ടിയൂരിൽ കരിമ്പുംകണ്ടത്ത് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്കും അഞ്ചുവയസ്സുകാരിക്കും തേനീച്ചയു ടെ കുത്തേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ലീലാമ്മ ചന്ദമാക്കല്‍, ആശ വള്ളിക്കുന്ന്, എല്‍സി നെടുങ്കല്ലേല്‍, മേരിക്കുട്ടി നെടുങ്കല്ലേല്‍, ആനി മാങ്കത്തേല്‍, അന്നമ്മ മഞ്ഞടക്കാംകുഴിയില്‍, അഞ്ചുവയസ്സുകാരി ആന്‍മരിയ എന്നിവര്‍ക്കാണ് കുത്തേറ്റത്. ലീലാമ്മ ചന്ദമാക്കല്‍, ആശ വള്ളിക്കുന്ന് എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കിടെയാണ് തേനീച്ചയുടെ കുത്തേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.