മട്ടന്നൂര്‍: മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിെൻറ ഭാഗമായി ബുധനാഴ്ച രാത്രി പാണ്ടിമേളത്തേ ാടെ പള്ളിവേട്ട എഴുന്നള്ളത്ത് നടന്നു. ഉത്സവം വ്യാഴാഴ്ച സമാപിക്കും. വേറിട്ട ഒട്ടേറെ ക്ഷേത്രകലകളും വിവിധ കലാപരിപാടികളും ആസ്വദിക്കാന്‍ ദിനംപ്രതി ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ബുധനാഴ്ച കരിവെള്ളൂര്‍ കെ.ടി. രത്‌നകുമാറും സംഘവും അവതരിപ്പിച്ച പറയന്‍തുള്ളല്‍ ഏറെ ആസ്വാദ്യകരമായി. മാര്ക്കണ്ഡേയെൻറ കഥ ഇതള്‍വിരിഞ്ഞപ്പോള്‍ കഥാഗതിക്കനുസരിച്ച് കാണികളായ ബാലികാബാലന്മാരെ വേദിയില്‍ കയറ്റിയത് കാണികളില്‍ കൗതുകംപകര്‍ന്നു. ശീതങ്കന്‍തുള്ളലും പറയന്‍തുള്ളലും ആദ്യമായാണ് മട്ടന്നൂരില്‍ അവതരിപ്പിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ഓട്ടന്‍തുള്ളല്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പക, മത്തവിലാസം കൂത്ത്, വട്ടക്കുന്നം ദാമോദരന്‍ നമ്പൂതിരിയുടെ നൃത്തം എന്നിവ നടന്നു. വ്യാഴാഴ്ച രാവിലെ എട്ടിന് വാദ്യസമേതം ആറാട്ട് എഴുന്നള്ളത്ത്, ഉച്ചപൂജ, ഭഗവദ്ദര്‍ശനം എന്നിവയോടെ ഉത്സവം സമാപിക്കും. അയ്യല്ലൂര്‍ പുനഃപ്രതിഷ്ഠ മട്ടന്നൂര്‍: അയ്യല്ലൂര്‍ നാഗത്തുവളപ്പ് കുഞ്ഞാറ് കുറത്തിയമ്മ കോട്ടം പുനഃപ്രതിഷ്ഠ ശനിയാഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ നടക്കും. വിലങ്ങര നാരായണ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടത്തില്‍ കളിയാട്ടമഹോത്സവം ഏപ്രില്‍ 16, 17 തീയതികളില്‍ നടക്കും. ചുമതലയേറ്റു മട്ടന്നൂര്‍: മട്ടന്നൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായി ടി.വി. ധനഞ്ജയദാസ് ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.