കിണർ പെ​െട്ടന്ന്​ വറ്റിയതിൽ ആശങ്ക

ഇരിട്ടി: ആറളം പഞ്ചായത്തിലെ കളരിക്കാട് വീട്ടുകിണറിലെ വെള്ളം നിമിഷനേരത്തിനുള്ളിൽ വറ്റിയതിൽ ആശങ്ക. കളരിക്കാട്ട െ ചേരിക്കൽ ശശീന്ദ്ര​െൻറ വീട്ടിലെ 11 കോൽ താഴ്ചയുള്ള കിണറിൽ ബുധനാഴ്ച രാവിലെ ഒമ്പതുവരെ മൂന്ന് കോൽ വെള്ളമുണ്ടായിരുന്നു. പത്തുമണിയോടെ ടാങ്കിൽ വെള്ളം ശേഖരിക്കാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴാണ് കിണർ വറ്റിവരണ്ടനിലയിൽ കണ്ടത്. അതുവരെ ഉണ്ടായിരുന്ന വെള്ളം എങ്ങോട്ടുപോയി എന്നറിയാതെ വീട്ടുകാർ ആശങ്കയിലായി. സമീപവാസികളും നാട്ടുകാരുമെത്തി. ഏറെനേരം കഴിഞ്ഞപ്പോൾ കാൽപാദം മുങ്ങാൻ പാകത്തിൽ െവള്ളം നിറഞ്ഞു. പാടശേഖരത്തോട് ചേർന്നുള്ള കിണർ ഒരുകാലത്തും വറ്റാറുണ്ടായിരുന്നില്ല. കിണറിന് കുറച്ച് വർഷത്തെ പഴക്കവുമുണ്ട്. കൊടും വരൾച്ചക്കാലത്തും രണ്ട് കോൽ വെള്ളം കിണറ്റിലുണ്ടാകാറുണ്ടെന്ന് ശശീന്ദ്രനും സമീപവാസികളും പറഞ്ഞു. വീട്ടുകാർ റവന്യൂവകുപ്പ് അധികൃതരെ സംഭവം അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.