വീടി​െൻറ താക്കോൽദാനം

ഇരിട്ടി: നഗരസഭയിലെ 18ാം വാർഡിൽ പി.എം.എ.വൈ, ലൈഫ് ഭവനഫണ്ട് ഉപയോഗിച്ച് പുന്നാട് എൻ.കെ. ഷൈലജ ഹരിദാസിന് അനുവദിച്ച ഭവനത ്തി​െൻറ നിർമാണം സി.ഡി.എസ് കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ് 53 ദിവസം കൊണ്ട് പൂർത്തീകരിച്ചു. വീടി​െൻറ താക്കോൽദാനം നഗരസഭ ചെയർമാൻ പി.പി. അശോകൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ കെ. സരസ്വതി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ പി. ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൾക്കീസ് ഐ.ഡി കാർഡ് വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.വി. മോഹനൻ, പി.പി. ഉസ്മാൻ, എൻ.കെ. ഇന്ദുമതി, കൗൺസിലർമാരായ കെ. സുരേഷ്, പി.എം. രവീന്ദ്രൻ, നഗരസഭ സെക്രട്ടറി എൻസൽ ഐസക്ക്, സി. മുഹമ്മദലി, എം. സുർജിത്ത്, അനിയൻകുഞ്ഞ്, പി.പി. റഫിയ, പി.വി. അജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.