കൊട്ടിയൂര്‍: അമ്പായത്തോട് ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണം. ആഞ്ചേരി മാത്യുവിെൻറ വാഴ, തെങ്ങ് തുടങ്ങി നിരവധ ി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 12ഒാടെയാണ് അമ്പായത്തോട് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാനയിറങ്ങിയത്. വന്യമൃഗങ്ങളെ തടയാന്‍ മുമ്പ് സ്ഥാപിച്ചിരുന്ന വൈദ്യുതിവേലികള്‍ തകര്‍ത്താണ് കാട്ടാന ജനവാസമേഖലയിലേക്ക് കടന്നത്. പ്രളയത്തില്‍ തകര്‍ന്ന ഈ വൈദ്യുതിവേലികള്‍ പുനഃസ്ഥാപിക്കുകയോ അതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമംപോലുമോ അധികൃതരില്‍നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ തടയാന്‍ സഹായിക്കുന്ന വൈദ്യുതി വേലികള്‍ എത്രയും പെെട്ടന്ന് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.