തലശ്ശേരി: തലശ്ശേരി ഗവ. എൽ.പി സ്കൂൾ 58ാം വാർഷികഭാഗമായി ഒരു മാസമായി നടന്നുവന്ന ആഘോഷം 'സർഗവസന്തം' സമാപിച്ചു. കഥാകൃത ്ത് എം. മുകുന്ദൻ സമാപനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ നാടകകൃത്തും എഴുത്തുകാരനുമായ എൻ. ശശിധരനെ എം. മുകുന്ദൻ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. സുമേഷ് വിദ്യാർഥികൾക്ക് നാണി ടീച്ചർ സ്മാരക എൻഡോവ്മെൻറ് വിതരണം ചെയ്തു. മെഗാ ക്വിസ് മത്സരജേതാക്കൾക്ക് എ.ഇ.ഒ പി.പി. സനകൻ സമ്മാനം നൽകി. പ്രധാനാധ്യാപകൻ കെ.കെ. പ്രകാശൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. സജീവൻ, ഒ.സി. മനോജ്, ബേബി അജിത, പി.ഒ. ശ്രീരഞ്ജ, സി.ഒ.ടി. ഷബീർ, പി.പി. സമീറ, പി. പ്രകാശൻ, സൂര്യ എസ്. ദാസ്, എം.കെ. റുക്സാന എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് സി.കെ. മദനൻ സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.