ശ്രീകണ്ഠപുരം: പയ്യാവൂർ പാടാംകവല താടിപ്പാറ വനമേഖലയിൽ വൻ തീപിടിത്തം. നിരവധിപേരുടെ കൃഷിയിടങ്ങളും മറ്റും കത്തിന ശിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നാട്ടുകാരും പൊലീസും ഇരിട്ടിയിൽനിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അധ്യാപകസംഗമത്തിൽ 'മാധ്യമം' ശ്രീകണ്ഠപുരം: ഗവ. ഹൈസ്കൂളിൽ 1961നുശേഷം സേവനംചെയ്ത് വിരമിച്ച അധ്യാപകരുടെ സംഗമം നടത്തി. ചടങ്ങിൽ 'മാധ്യമം' പത്രവും കുടുംബവും ആഴ്ചപതിപ്പും വിതരണം ചെയ്തു. സംഘാടകസമിതി കൺവീനർ കെ. അച്യുതൻ മാസ്റ്റർക്ക് ഏരിയ കോഒാഡിനേറ്റർ കെ.പി. റഷീദ് പത്രം കൈമാറി. കെ.പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ, എസ്.കെ. നാരായണൻ മാസ്റ്റർ, കെ.എം.പി. ബഷീർ, 'മാധ്യമം' ഫീൽഡ് ഓർഗനൈസർമാരായ കെ. രത്നാകരൻ, അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.