വളർത്തുമൃഗങ്ങൾക്കുനേരെ ഭ്രാന്തൻ നായുടെ ആക്രമണം

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് നേരെ ഭ്രാന്തൻനായുടെ ആക്രമണം. കൂത്താട്, കുന്നരു പ്രദേശങ്ങളിലാണ് ഭ്രാന്തൻ നായുടെ ശല്യം രൂക്ഷമായത്. കൂത്താട്ടെ ചപ്പൻ കൈതേരി അബ്ദുൽ റഹ്മാൻ, സഫൂറ എന്നിവരുടെ ആടുകളെയും കുന്നരുവിലെ എം. രമേശ​െൻറ ആടുകളെയും ഭ്രാന്തൻ നായ് കടിച്ച് പരിക്കേൽപിച്ചു. കുന്നരുവിലെ പാലക്കരവളപ്പിൽ ചന്ദ്ര​െൻറ പശുക്കിടാവിനെയും ഭ്രാന്തൻ നായ് ആക്രമിച്ചു. പരിക്കേറ്റ വളർത്തുമൃഗങ്ങൾക്ക് മുറിയാത്തോട് മൃഗാശുപത്രിയിലെ ഡോ. എസ്. ശ്രുതിയുടെ നേതൃത്വത്തിൽ ചികിത്സ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.