വികസനത്തിന് തടസ്സം ഉദ്യോഗസ്ഥരുടെ അനാസ്ഥ -കെ.എം. ഷാജി എം.എൽ.എ

മാങ്കടവ്: പൊതുവിദ്യാഭ്യാസ രംഗവും സ്ഥാപനങ്ങളും ഉന്നതിയിലെത്തിക്കുന്നതിന് സർക്കാറും ജനങ്ങളും ശ്രമിക്കുമ്പോ ൾ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അശ്രദ്ധയും തടസ്സംനിൽക്കുന്ന പ്രവണത തിരുത്തപ്പെടണമെന്ന് കെ.എം. ഷാജി എം.എൽ.എ. മാങ്കടവ് ജി.എം.എൽ.പി സ്കൂളി​െൻറ 107ാം വാർഷികവും പൂർവവിദ്യാർഥികൾ നിർമിച്ച കമാനത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫിസർ ഹെലൻ ഹൈസത്ത്, സപ്ലിമ​െൻറ് പ്രകാശനം നിർവഹിച്ചു. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടിയ പാപ്പിനിശ്ശേരി പഞ്ചായത്തിന് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് നൽകുന്ന പുരസ്കാരം കെ.എം. ഷാജി എം.എൽ.എ കൈമാറി. കോട്ടൂർ ഉത്തമൻ, സി.എച്ച്. സലീന, കെ.പി. റഷീദ്, എം.സി. ദിനേശൻ, വി. അബ്ദുൽ കരീം, എൻ.കെ. മുസ്തഫ, സി.കെ. ഇബ്രാഹീം, എ.എ. ഷമീം, കെ. വാസന്തി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.