കാസർകോട്: നീതിക്കായി മരണംവരെ പോരാടും, ലോകത്തെ ഒരു മാതാപിതാക്കൾക്കും ഇൗ ഗതിവരരുത്. സി.ബി.െഎ അന്വേഷണം പ്രഖ്യാ പിക്കുന്നതുവരെ സമരരംഗത്തുണ്ടാകുമെന്നും അവർ പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച നിരാഹാരസമരത്തിെൻറ വേദിയിലെത്തിയ കൃപേഷിെൻറ അച്ഛൻ കൃഷ്ണനും ശരത്ലാലിെൻറ അച്ഛൻ സത്യനാരായണനുമാണ് ഇത് വ്യക്തമാക്കിയത്. നീതിക്കായി വേണമെങ്കിൽ സെക്രേട്ടറിയറ്റ് പടിക്കൽ മരണംവരെ സമരമിരിക്കാനും തയാറാണെന്ന് ഇരുവരും പറഞ്ഞു. ഇപ്പോഴുള്ള അന്വേഷണത്തിൽ വിശ്വാസമില്ല. നേരിട്ട് കൊലയിൽ പങ്കാളിയായ ഒരാളേയും പൊലീസ് പിടിച്ചില്ല. കൊലപാതകത്തിൽ സി.പി.എമ്മിെൻറ ഉന്നത നേതാക്കന്മാർക്കുതന്നെ പങ്കുണ്ട്. യഥാർഥ കൊലപാതകസംഘത്തെ പിടിച്ചിട്ടുമാത്രമേ വിശ്രമമുള്ളൂവെന്നും ഇരുവരും വ്യക്തമാക്കി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ നയിക്കുന്ന 48 മണിക്കൂർ നിരാഹാരത്തിെൻറ രണ്ടാംദിനം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.