ഖത്തറിലും താജുദ്ദീനെ കാത്തിരുന്നത് ജയിലറ

അഞ്ചരക്കണ്ടി: പ്രവാസലോകത്തും താജുദ്ദീനെ കാത്തിരുന്നത് ജയിലറ. മാലമോഷണക്കേസിൽ രൂപസാദൃശ്യത്തി​െൻറ പേരിൽ നിരപ രാധിയായ കതിരൂർ സ്വദേശി താജുദ്ദീനെ കേസിലുൾപ്പെടുത്തി ചക്കരക്കല്ല് മുൻ എസ്.ഐ ബിജു 54 ദിവസം ജയിലിലടച്ചിരുന്നു. നിരപരാധിയെന്ന് തെളിഞ്ഞ് വിട്ടയച്ച താജുദ്ദീന് പ്രവാസി ജീവിതത്തിലും നേരിട്ടത് ദുരിതം. താജുദ്ദീൻ ഖത്തർ ജയിലിൽ കിടന്നത് 22 ദിവസം. കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു പെരളശ്ശേരിയിലെ വീട്ടമ്മയുടെ അഞ്ചരപ്പവ​െൻറ സ്വർണമാല പട്ടാപ്പകൽ കവർച്ച ചെയ്യപ്പെട്ടത്. സ്കൂട്ടറിലെത്തിയ മധ്യവയസ്കനായിരുന്നു കവർച്ച നടത്തിയത്. സി.സി.ടി.വി പരിശോധനയിൽ കണ്ടെത്തിയ രൂപസാദൃശ്യത്തി​െൻറ പേരിലാണ് പ്രവാസിയായ താജുദ്ദീനെ അറസ്റ്റ് ചെയ്തത്. മകളുടെ നികാഹ് കർമത്തിന് അവധിക്ക് നാട്ടിലെത്തിയ താജുദ്ദീ​െൻറ ജീവിതംതന്നെ അവതാളത്തിലാവുകയായിരുന്നു. നിരപരാധിയെന്ന് തെളിഞ്ഞ് തിരിച്ച് ഖത്തറിലെത്തിയേപ്പാൾ സ്വീകരിച്ചത് ജയിലാണ്. 15 ദിവസത്തെ ലീവിന് നാട്ടിൽ പോയ താജുദ്ദീനെ കാണാതായതോടെ പറ്റിച്ചുമുങ്ങിയതാണെന്ന് സ്പോൺസർ കരുതി. മൂന്നുമാസം കഴിഞ്ഞിട്ടും കാണാത്തതിനാൽ കേസ് ഫയൽചെയ്ത ഖത്തർ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. 24 ദിവസത്തെ ഖത്തർ ജയിൽവാസത്തിനുശേഷം നാട്ടിലേക്ക് കയറ്റിവിട്ടു. നാട്ടിലെത്തിയ താജുദ്ദീൻ വീണ്ടും നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. ഇന്ന് താജുദ്ദീനോട് തിരുവനന്തപുരത്തെത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ടി.വി. ഇബ്രാഹിം എം.എൽ.എ. ഈ വിഷയത്തിൽ തുടക്കംമുതൽ താജുദ്ദീ​െൻറ മോചനത്തിനും നിരപരാധിത്വം തെളിയിക്കാനുംവേണ്ടി പോരാടിയ ടി.വി. ഇബ്രാഹിം എം.എൽ.എയിലാണ് താജുദ്ദീ​െൻറ പ്രതീക്ഷ. Cap/ താജുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.