കണ്ണൂർ: കേരള പ്രവാസി വെൽഫെയർ ബോർഡിെൻറ നേതൃത്വത്തിൽ അദാലത്തും അംഗത്വകാമ്പയിനും നടത്തി. കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായതെന്നും 60 വയസ്സ് കഴിഞ്ഞവർക്കുകൂടി അംഗത്വം നൽകി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ചെയർമാൻ പറഞ്ഞു. പ്രവാസിക്ഷേമ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ധനസഹായത്തെക്കുറിച്ചും കെ.എൽ. അജിത്ത് ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് അംഗത്വം സംബന്ധിച്ച പരിശോധനകൾക്കും സംശയങ്ങൾക്കും ബോർഡ് അംഗങ്ങൾ മറുപടിനൽകി. പുതിയ അംഗത്വത്തിനുള്ള അപേക്ഷ സ്വീകരിച്ചു. ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എം. രാധാകൃഷ്ണൻ, ഡയറക്ടർ സജീവൻ തൈക്കാട്, ജില്ല പ്രവാസിക്ഷേമ പരിഹാര കമ്മിറ്റി അംഗങ്ങളായ വിജയൻ നണിയൂർ, ഇ.എം.പി. അബൂബക്കർ, ജലജ എന്നിവർ സംസാരിച്ചു. ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ ടി. രാകേഷ് അദാലത്തിൽ വന്ന പരാതികൾക്ക് മറുപടി നൽകി. പ്രവാസിക്ഷേമ ബോർഡിൽ അംഗത്വമെടുക്കാൻ www.pravasiwelfarefund.org എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.