പരിയാരം മെഡിക്കൽ കോളജ്​: സർക്കാർ ഒാർഡിനൻസ്​ അഭിനന്ദനാർഹം -സി.പി.എം

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജ് പൂർണമായും കേരള സര്‍ക്കാറി‍​െൻറ നിയന്ത്രണത്തിൽ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അഭ ിനന്ദനാര്‍ഹമാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെപോലെ ഇനിമുതല്‍ പരിയാരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിനും പ്രവര്‍ത്തിക്കാനാകും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സൗകര്യങ്ങള്‍ ലഭ്യമാകും. അനുബന്ധ സ്ഥാപനങ്ങളായ ദന്തല്‍, ഫാര്‍മസി, നഴ്സിങ് കോളജുകളെയും നഴ്സിങ് സ്കൂള്‍, ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളെയും കൂടാതെ അവിടെ പ്രവര്‍ത്തിക്കുന്ന പബ്ലിക് സ്കൂളും (സി.ബി.എസ്.ഇ) സംസ്ഥാന സിലബസിലേക്ക് വരുമെന്നതും എടുത്തുപറയത്തക്ക പ്രത്യേകതകളാണ്. സര്‍ക്കാറി‍​െൻറ ഭൂമിയും പണവും ഉപയോഗിച്ച് പരിയാരത്ത് ആരംഭിച്ച മെഡിക്കല്‍ കോളജ് പൊതുമേഖലയില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി വര്‍ഷങ്ങളായി നടന്ന സമരങ്ങളുടെ ഫലമായാണ് ഇന്ന് ഈ നിലയിലേക്ക് മെഡിക്കല്‍ കോളജ് എത്തിച്ചേര്‍ന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ നടന്ന സമരങ്ങളെ യു.ഡി.എഫ് ഭരണകാലത്ത് ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. സംസ്ഥാനത്തി‍​െൻറ പല ഭാഗങ്ങളിലും വിദ്യാർഥികളും ചെറുപ്പക്കാരും പൊലീസിനാല്‍ വേട്ടയാടപ്പെട്ടു. സമാധാനപരമായി നടന്ന സമരത്തിനുനേരെ വെടിവെച്ച് കൂത്തുപറമ്പില്‍ അഞ്ച് ചെറുപ്പക്കാരെ കൊലപ്പെടുത്തുകയുണ്ടായി. ചൊക്ലിയിലെ പുഷ്പന്‍ ഇന്നും ശയ്യാലവംബിയാണ്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക വഴി കൂത്തുപറമ്പിലെ രക്തസാക്ഷിത്വം വൃഥാവിലല്ലെന്ന് തെളിയിക്കപ്പെട്ടുവെന്നും ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.