ധർമടം മേഖലയിൽ അക്രമം: പാലയാട്ട്​ കോൺഗ്രസ് നേതാവിെൻറ വീടിനുനേരെ കല്ലേറ്, മേലൂരിൽ ബി.ജെ.പി സ്തൂപവും ബസ് ഷെൽട്ടറും തകർത്തു

തലശ്ശേരി: ധർമടം പഞ്ചായത്തിലെ പാലയാട് കോൺഗ്രസ് നേതാവി​െൻറ വീടിന് നേരെയും മേലൂരിൽ ബി.ജെ.പിയുടെ ബസ് വെയിറ്റിങ് ഷെൽട്ടറിനും സ്തൂപത്തിന് നേരെയും അക്രമം. രണ്ടിടത്തുമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് പ്രേദശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. കോൺഗ്രസ് ധർമടം ബ്ലോക്ക് സെക്രട്ടറി പി.ടി. സനൽകുമാറി​െൻറ പാലയാട് ഹയർ സെക്കൻഡറി സ്കൂൾ പരിസരം പുഴയോരത്തുള്ള സൗരാഗം വീട്ടിന് നേരെ ശനിയാഴ്ച പുലർച്ച നാലോടെയാണ് അക്രമം ഉണ്ടായത്. ആദ്യം വീടി​െൻറ ചുമരിന് നേരെ കല്ലേറുണ്ടായി. ശബ്ദം കേട്ട് സനൽകുമാറും ഭാര്യയും എഴുന്നേറ്റ് വരുന്നതിനിടയിൽ വീണ്ടും കല്ലേറുണ്ടായി. അക്രമത്തിൽ വീടിന് മുൻവശത്തെ മൂന്ന് ജനൽചില്ലുകൾ തകർന്നു. വീട്ടിലെ സി.സി.ടി.വിയിൽ കല്ലെറിഞ്ഞ യുവാവി​െൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പൊതുപ്രശ്നത്തിൽ ഇടപെട്ടതി​െൻറ പേരിൽ നേരത്തെയും സനൽകുമാറി​െൻറ വീടിന് നേരെ ഇയാൾ അക്രമം നടത്തിയതായി വിവരമുണ്ട്. ഗൾഫിൽ ജോലിയുള്ള മറ്റൊരു യുവാവി​െൻറ പ്രേരണയാലാണ് ഇയാൾ വീടാക്രമിക്കുന്നതെന്നാണ് കോൺഗ്രസ് നേതാവ് സനൽകുമാറി​െൻറ പരാതി. ഇരുവരുടെയും പേരിൽ ധർമടം പൊലീസിൽ സനൽകുമാർ പരാതി നൽകിയിട്ടുണ്ട്. പാലയാടുണ്ടായ അക്രമസംഭവങ്ങൾക്ക് തൊട്ടുപിന്നാലെയാണ് മേലൂരിൽ ബി.ജെ.പിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രവും താമര ചിഹ്ന സ്തൂപവും ഭാഗികമായി തകർക്കപ്പെട്ടത്. മേലൂർ വടക്ക് ബസ് സ്റ്റോപ്പിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിനും തൊട്ടടുത്ത് സ്ഥാപിച്ച സ്തൂപത്തിനും നേരെയാണ് ശനിയാഴ്ച പുലർച്ച അക്രമം നടന്നത്. ധർമടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമിയുടേതെന്ന് കരുതുന്ന ഇരുചക്രവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലയാട് ഹൈസ്കൂൾ റോഡിലെ ഡിഫി മുക്കിൽ വിവിധ രാഷ്ട്രീയകക്ഷികൾ സ്ഥാപിക്കുന്ന കൊടിതോരണങ്ങളും പ്രചാരണ ബോർഡുകളും നിരന്തരം നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടികൾ ഇല്ലാത്തതാണ് കുഴപ്പങ്ങൾ വീണ്ടും ആവർത്തിക്കാൻ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.