ടൂറിസം ശിൽപശാല

കണ്ണൂർ: ടൂറിസം മേഖലയിൽ തദ്ദേശീയരുടെ വികസനസാധ്യതകൾ അവലോകനംചെയ്ത് ഉത്തരവാദിത്ത ടൂറിസം ശിൽപശാല. ഉത്തരവാദിത്ത ടൂറിസം മിഷൻ, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ധർമടം മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയും ഏകദിന ശിൽപശാലയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മ അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ്, ബിജി സേവ്യർ, ജില്ല കോഒാഡിനേറ്റർ സിബിൻ പി. പോൾ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.