അഴിയൂർ പഞ്ചായത്ത്​ ബജറ്റ്​കുടിവെള്ളം, ശുചിത്വം, ഊർജം എന്നിവക്ക് ഊന്നൽ

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റിൽ കുടിവെള്ളം, ശുചിത്വം, ഊർജം എന്നിവക്ക് ഊന്നൽ. കുടിവെള്ള സ്രോതസ്സുകളെ ശുചിത്വമുള്ളതാക്കുന്നതിന് അഴിയൂർ നിർമല പദ്ധതി. ജലനിധിയുടെ സഹായത്തോടെ 500 കിണറുകൾ റീചാർജ് ചെയ്യുന്നതുൾെപ്പടെയുള്ള പദ്ധതികൾക്കായി 18,49,14,104 രൂപയുടെ ബജറ്റാണ് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചത്. ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കും. നീർത്തട മാപ്പിങ് കുറ്റമറ്റതാക്കും. കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന റിവർ ക്രൂയീസ് പദ്ധതിയിൽ അഴിയൂരിനെ ഉൾപ്പെടുത്തുന്നതിന് വില്ലേജ് ടൂറിസം പദ്ധതി ആരംഭിക്കും. പഞ്ചായത്തി​െൻറ ദീർഘകാല ആവശ്യമായ വാതക ശ്മാശാനം യാഥാർഥ്യമാക്കും. അഴിയൂർ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മയുടെ സഹായത്തോടെ അപകടരഹിത പഞ്ചായത്താക്കുന്നതിന് ജീവതാളം പദ്ധതി ആരംഭിക്കും. എസ്.സി സങ്കേതങ്ങളിൽ സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കും. വൈസ് പ്രസിഡൻറ് റീന രയരോത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്താങ്കണ്ടി, സുധ മാളിേയക്കൽ, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അംഗങ്ങളായ പി.പി. ശ്രീധരൻ, മഹിജ തോട്ടത്തിൽ, വി.പി. ജയൻ, കെ. ലീല, ശ്രീജേഷ്കുമാർ, സുകുമാരൻ കല്ലറോത്ത്, അലി മനോളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.