പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

ചൊക്ലി: മൂന്നു ദിവസമായി നടന്നുവന്ന നിടുമ്പ്രം ശ്രീ മഹാദേവ ശ്രീ മഹാവിഷ്ണുക്ഷേത്ര . ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നിടുമ്പ്രം കേളോത്തുംകണ്ടിയിൽനിന്ന് പുറപ്പെട്ട് ചാത്തുപ്പീടികവഴി ക്ഷേത്രത്തിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ഭക്തിയും വിഭക്തിയും എന്ന വിഷയത്തിൽ എം. ഹരീന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി. തുടർന്ന് കണ്ണൂർ നടനകലാക്ഷേത്രത്തി​െൻറ കടാങ്കോട്ട് മാക്കം നാടകം അരങ്ങേറി. സമാപനദിവസം കടമേരി ഉണ്ണികൃഷ്ണമാരാരുടെയും സംഘത്തി​െൻറയും തായമ്പകയും ശ്രീകുമാർ നീലേശ്വരം, ശിവപ്രസാദ് കാഞ്ഞങ്ങാട് എന്നിവരുടെ തിടമ്പുനൃത്തവും അരങ്ങേറി. ചടങ്ങിൽ ക്ഷേത്ര ചുറ്റമ്പല നിർമാണ ഫണ്ടിലേക്കുള്ള തുക കൈമാറി. വി.സി. ഹരിദാസ് ഏറ്റുവാങ്ങി. എ. മുരളീധരൻ, ഹരീന്ദ്രപുരം ഹരീന്ദ്രനാഥ്, കെ. പ്രദീപൻ, രാഹുൽ, രജിത, രഘൂത്തമൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.