തലശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് സമ്മതിദായകർക്ക് പേര് വോട്ടർപട്ടികയിൽ േചർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇലക്ഷൻ കമീഷൻ എല്ലാ ബൂത്തുകളിലും മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. തലശ്ശേരി മണ്ഡലത്തിലെ 165 പോളിങ് ബൂത്തുകളിലും കൂത്തുപറമ്പ് മണ്ഡലത്തിലെ 171 പോളിങ് ബൂത്തുകളിലും ഇതുസംബന്ധിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തലശ്ശേരി തഹസിൽദാർ അറിയിച്ചു. സമ്മതിദായകർക്ക് അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പോളിങ് ബൂത്തുകളിൽ ഇൗ ദിവസങ്ങളിൽ ബൂത്ത് ലെവൽ ഒാഫിസർമാരുടെ സേവനവും ലഭ്യമായിരിക്കും. സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ വഴിയും ഇലക്ഷൻ കമീഷെൻറ വെബ്സൈറ്റ് മുഖേനയും പേര് ചേർക്കാവുന്നതാണ്. സംശയനിവാരണത്തിനായി തലശ്ശേരി താലൂക്ക് ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടാം. ഫോൺ: 0490-2344713, െവബ്സൈറ്റ്: ww.nvsp.in. ..............................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.