കെ.കെ. മുഹമ്മദിനെ ആദരിക്കും

തലശ്ശേരി: ഏഴുപതിറ്റാണ്ട് പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ കെ.കെ. മുഹമ്മദിെന 26ന് കർമഭൂമിയായ മേക്കുന്ന് മത്തിപ്പറമ്പിൽ സുഹൃദ്സംഘം ആദരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജീവിതവഴിതേടി പാലക്കാെട്ടത്തിയ മുഹമ്മദ്, ബാഫഖി തങ്ങളുടെ അനുഗ്രഹത്തോടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. ചന്ദ്രിക പാലക്കാട് ബ്യൂറോയിൽ ലേഖകനായി പത്രപ്രവർത്തനവും തുടങ്ങി. യൂത്ത് ലീഗിലൂടെ രാഷ്ട്രീയരംഗത്തുമെത്തി. കല്ലിക്കണ്ടി എൻ.എ.എം കോളജ്, പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സ്ഥാപക മാനേജറായും പ്രവർത്തിച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗമാണ്. 26ന് വൈകീട്ട് ആറിന് മത്തിപ്പറമ്പിൽ നടക്കുന്ന ആദരവ് മുൻ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആദരവ് സമർപ്പണം നടത്തും. ഇ.ടി. മുഹമ്മദ് ബഷീർ കെ.കെയെ പരിചയെപ്പടുത്തും. നന്മപെയ്യുന്ന പൂമരം (കെ.കെ സ്മൃതികൾ) ബ്രോഷർ പ്രകാശനം എം.പി. അബ്ദുസ്സമദ് സമദാനി നിർവഹിക്കും. എം.എൽ.എമാരായ എ.എൻ. ഷംസീർ, പാറക്കൽ അബ്ദുല്ല, മുൻ മന്ത്രി കെ.പി. മോഹനൻ, മുൻ എം.എൽ.എമാരായ സി. മോയിൻകുട്ടി, സത്യൻ മൊകേരി എന്നിവർ സംബന്ധിക്കും. വാർത്തസേമ്മളനത്തിൽ എൻ.എ. കരീം, വി.വി. അഷറഫ്, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, മമ്മു പാലയാട്ട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.