പെരിങ്ങോത്ത് തീപിടിത്തം

പെരിങ്ങോം: പെരിങ്ങോം നീലിരിങ്ങയിലും സി.ആർ.പി.എഫ് സ​െൻററിനു സമീപത്തും വൻ തീപിടിത്തം. നീലിരിങ്ങയിൽ രണ്ടരയേക്കറോളം പ്രദേശം കത്തിനശിച്ചു. വെള്ളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. കാട്ടുമരങ്ങളും കുറ്റിക്കാടുകളും കത്തിനശിച്ചു. സി.ആർ.പി.എഫ് ട്രെയിനിങ് സ​െൻററിന് എതിർഭാഗത്ത് പുൽപ്രദേശത്തും ഉച്ചയോടെ തീ പടർന്നു. പെരിങ്ങോം ഫയര്‍ സർവിസിലെ സ്റ്റേഷൻ ഓഫിസർ കെ.എൻ. ശ്രീനാഥ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.വി. അശോകന്‍, ലീഡിങ് ഫയര്‍മാന്‍ ടി. കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റുകൾ എത്തി തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.