എമർജിങ്​ കണ്ണൂരിന് പ്രവാസി കൂട്ടായ്മയുടെ പിന്തുണ

കണ്ണൂർ: 'എമർജിങ് കണ്ണൂർ' െസമിനാർ പരമ്പരയുടെ ഭാഗമായി കണ്ണൂർ പ്രസ്ക്ലബും കേരള ചേംബറും ദിശയും ചേർന്ന് മുന്നോട്ടുവെക്കുന്ന ജില്ലയുടെ വികസനസംരംഭങ്ങളിൽ പങ്കാളിത്തം വഹിക്കാൻ അബൂദബിയിലെ 'വി ഒാൾ ലവ് കണ്ണൂർ' (വാൽക്) പ്രവാസി കൂട്ടായ്മ തീരുമാനിച്ചു. വിമാനത്താവളം യാഥാർഥ്യമായതിന് ശേഷമുള്ള ഉത്തരമലബാറി​െൻറ വികസനസാധ്യതകളാണ് 'എമർജിങ് കണ്ണൂർ' സെമിനാർ ചർച്ചചെയ്യുന്നത്. ദേശീയതലത്തിൽ അംഗീകാരം നേടിയ മലനാട് ക്രൂയിസ് ടൂറിസം പദ്ധതി ഉൾപ്പെടെയുള്ളവയിൽ പങ്കാളികളാകാനാണ് 'വാൽക്' പ്രവാസി കൂട്ടായ്മയുടെ തീരുമാനം. അബൂദബിയിൽ നടന്ന 'വാൽക്' എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് ജയദേവൻ രവറി അധ്യക്ഷതവഹിച്ചു. കേരള ചേംബർ, ദിശ പ്രതിനിധി സി. ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. രാജീവ്‌ മാറോളി, ദിലീപ് നമ്പ്യാർ, കെ.ടി.പി. രമേശ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.