കല്യാശ്ശേരി: കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ക്ലേ ആൻഡ് സെറാമിക്സിെൻറ കീഴിൽ മാങ്ങാട്ടുപറമ്പിൽ സ്ഥാപിച്ച മലബാർ ഇന്നവേഷൻ എൻറർപ്രണർഷിപ് സോൺ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നേരേത്ത വ്യവസായം തുടങ്ങാൻ ഇവിടെ എത്തുന്നവർ ഒന്നിനും അനുമതി കിട്ടാതെ കുടുങ്ങുകയായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതിയാകെ മാറി. നിക്ഷേപകൻ അപേക്ഷ നൽകിയാൽ 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. തീരുമാനമെടുത്തില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കാം. ഇതിനായി ഏഴ് നിയമങ്ങള്‍ ഭേദഗതി വരുത്തി. പത്തോളം ചട്ടങ്ങള്‍ ഭേദഗതി വരുത്തി. ഇതിെൻറ ഭാഗമായി ഇപ്പോൾ വൻകിട കമ്പനികൾ വരെ നിക്ഷേപിക്കാൻ കേരളത്തിലെത്തുന്നത് ശുഭസൂചകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ധാരണാ പത്രം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ കൈമാറി. മൈ സോൺ ചെയർമാൻ ഷി ലെൻ സഗുണനും സുഭാഷ് ബാബുവും അനുമതി പത്രങ്ങൾ സ്വീകരിച്ചു. എം.പിമാരായ പി. കരുണാകരൻ, കെ.കെ. രാഗേഷ്, ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, കെ.സി.സി.പി.എൽ ചെയർമാൻ ടി.കെ. ഗോവിന്ദൻ, ജില്ല പഞ്ചായത്ത് മെംബർ പി.പി. ഷാജിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.