പ്രദർശനം തുടങ്ങി

ഉദുമ: പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെ സുവർണജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ പ്രദർശനത്തിന് തിരിതെളിഞ്ഞു. ഭണ്ഡാരവീട്ടിൽനിന്ന് പള്ളത്തിലെ പ്രദർശന നഗരിയിലേക്ക് വിളംബര ഘോഷയാത്ര നടത്തി. സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കോളിക്കര നാരായണൻ ആയത്താർ, അശോകൻ നാലീട്ടുകാരൻ എന്നിവർ ദീപം തെളിച്ച് പാലക്കുന്ന് ഫെസ്റ്റിന് തുടക്കംകുറിച്ചു. പ്രദർശന കമ്മിറ്റി ചെയർമാൻ കെ. സതീശൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ, അംബിക കലാകേന്ദ്രം, അംബിക ആർട്സ് കോളജ് കുട്ടികളുടെ കലാപരിപാടികളും നടന്നു. മേളയുടെ ഉദ്‌ഘാടനം 24ന് വൈകീട്ട് ആറിന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.