കശ്​മീർ വേണം, കശ്​മീരികളെ വേണ്ടെന്ന നയം നിർഭാഗ്യകരം –ചിദംബരം

കശ്മീർ വേണം, കശ്മീരികളെ വേണ്ടെന്ന നയം നിർഭാഗ്യകരം –ചിദംബരം ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ ചോദ്യംചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. കശ്മീർ ഇന്ത്യയുടെ ഭാഗമായിരിക്കണം, കശ്മീരികൾ ഇന്ത്യക്കാരുടെ ഭാഗമല്ലെന്ന മട്ടിലുള്ള സാഹചര്യം നിർഭാഗ്യകരമാണെന്ന് ചിദംബരം പറഞ്ഞു. കശ്മീരികളെ ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്യുന്ന വിധത്തിൽ മേഘാലയ ഗവർണർ തഥാഗത റോയ് നടത്തിയ പരാമർശത്തെയും ചിദംബരം ചോദ്യംചെയ്തു. കശ്മീരികൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് ചിന്തിക്കുന്ന മേഘാലയ ഗവർണറെക്കൂടി കാണുന്ന വിധത്തിലാണ്, ഇന്ത്യയുടെ െഎക്യ പ്രതീകമായി ഗുജറാത്തിൽ സർദാർ വല്ലഭ്ഭായ് പേട്ടലി​െൻറ പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഘാലയ ഗവർണർ തഥാഗത റോയിയെ പുറത്താക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഭരണഘടനയുടെ കാവലാളായി പ്രവർത്തിക്കേണ്ട ഗവർണർ, പദവിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.