തളിപ്പറമ്പ്: അപകടകരമായ രീതിയിൽ ലഹരി ഉപയോഗം വർധിക്കുകയാണെന്ന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. തളിപ്പറമ്പ് നഗരസഭയുടെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ 'വിമുക്തി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തെങ്കിലുമൊരു ലഹരിയില്ലാതെ മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാനാവില്ല. എന്നാൽ, നാം നല്ല ലഹരിയെ സ്വീകരിക്കുകയും ചീത്ത ലഹരിയെ ഉപേക്ഷിക്കുകയും ചെയ്യണം. പുകവലിയാണ് ഏറ്റവും മാരകമായ ലഹരി. ലഹരികളിലെ ഏറ്റവും ആപത്കരമായ കാര്യം മദ്യപാനമാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷതവഹിച്ചു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ, കൗൺസിലർമാരായ പി.എം. മുസ്തഫ, എം. ചന്ദ്രൻ, കെ. വത്സരാജ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. കൃഷ്ണകുമാർ, വി.വി. വിജയൻ, വി.വി. ഷാജി, പി.കെ. ഷീബ, പി.പി. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.