ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ നെടുവോടിന് സമീപം പൂക്കാട്ട് കൃഷിയിടത്തിൽ തീപിടിത്തം. വൻ നാശനഷ്ടമുണ്ടായി. നെടുവോട് പൂക്കാെട്ട കാവുകാട്ട് ജോസഫിെൻറ (തങ്കച്ചൻ) കൃഷിയിടമാണ് കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. കായ്ഫലമുള്ള 35ഒാളം തെങ്ങ്, 80ഒാളം കവുങ്ങ്, ആറുവർഷം പ്രായമായ നൂറിലധികം റബർമരങ്ങൾ, തേക്ക് ഉൾപ്പെടെയുള്ള മറ്റു മരങ്ങളും കത്തിനശിച്ചു. ജോസഫിെൻറ തെങ്ങിൻപുരയിടത്തിലൂടെയാണ് വൈദ്യുതിലൈൻ കടന്നുപോകുന്നത്. തെങ്ങിൽനിന്ന് ഒാലമടൽ വൈദ്യുതി ലൈനിൽ വീണാണ് തീപിടിച്ചതെന്ന് കരുതുന്നു. വൈദ്യുതി ജീവനക്കാർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.