പയ്യന്നൂർ: രാജ്യത്തെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും സുരക്ഷിതവും സുഖപ്രദവുമായ കേന്ദ്രമാണ് കേരളമെന്നും ഈ അനുകൂലസ്ഥിതി പരമാവധി ഉപയോഗപ്പെടുത്തി ടൂറിസത്തെ വികസിപ്പിക്കണമെന്നും വ്യവസായ-കായിക മന്ത്രി ഇ.പി. ജയരാജൻ. പയ്യന്നൂർ ടൂറിസം കോഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ലോഗോ പ്രകാശനംചെയ്തു. സൊസൈറ്റി സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ് ടി.ഐ. മധുസൂദനൻ സ്വാഗതവും വൈസ് പ്രസിഡൻറ് ആർ. മുരളീധരൻ നന്ദിയും പറഞ്ഞു. ഖാദിമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും പയ്യന്നൂർ: ഖാദിമേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് വ്യവസായ-കായിക മന്ത്രി ഇ.പി. ജയരാജൻ. പയ്യന്നൂർ ടൂറിസം ഹോട്ടൽ തൊഴിലാളി വ്യവസായ സഹകരണ സംഘത്തിെൻറ പുതിയ സംരംഭമായ കൈരളി െറസിഡൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, എ.കെ.ജി ആശുപത്രി പ്രസിഡൻറ് ടി.ഐ. മധുസൂദനൻ, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡൻറ് പാവൂർ നാരായണൻ സ്വാഗതവും സെക്രട്ടറി എം. സഞ്ജീവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.