കല്യാശ്ശേരി: വർധിപ്പിച്ച ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ 2012ന് ശേഷം വിരമിച്ച കെൽട്രോൺ ജീവനക്കാർക്ക് നൽകുന്നത് അനി ശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കമ്പനിക്ക് മുന്നിൽ നടത്താൻ നിശ്ചയിച്ച അനിശ്ചിത കാല ധർണ മാറ്റിവെച്ചു. ആനുകൂല്യം യഥാസമയം നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് സമരപരിപാടി താൽക്കാലികമായി മാറ്റിയതെന്ന് കെൽട്രോൺ റിട്ടയറീസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.