ഇരിട്ടി: സംസ്ഥാനസർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേ ന്ദ്രമാക്കി ഉയർത്തിയതിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യാതിഥിയാകും. ആശുപത്രിയിൽ സജ്ജീകരിച്ച ഫാർമസി ആർദ്രം നോഡൽ ഓഫിസർ ഇ. മോഹനനും ലാബ് ആരോഗ്യകേരളം ജില്ല േപ്രാഗ്രാം ഓഫിസർ ഡോ. കെ.വി. ലതീഷും ഓഫിസ് ജില്ല പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസും യോഗഹാൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രനും ഗാർഡൻ കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്തും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഷൈമ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. രവീന്ദ്രൻ, ഡോ. അഭയ് കുര്യൻ, പി.കെ. രാജൻ, മിനിമോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.