അനുമോദിച്ചു

ഇരിട്ടി: പ്രളയബാധിത പ്രദേശങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വില്ലേജ് ഓഫിസറെയും ജീവനക്കാരെയും ഇരിട്ടി താലൂക്ക് സ്റ്റാഫ് കൗൺസിലി​െൻറ നേതൃത്വത്തിൽ . ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജയരാജൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ കെ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ സി.പി. മേരി, ഹെഡ് ക്വാർട്ടേഴ്സ് െഡപ്യൂട്ടി തഹസിൽദാർ ശശിധരൻ കളത്തിൽ, ജൂനിയർ സൂപ്രണ്ടുമാരായ എ.വി. പത്്മാവതി, ടി.വി. സുരേന്ദ്രൻ, ഇലക്ഷൻ െഡപ്യൂട്ടി തഹസിൽദാർ ടി.കെ. പവിത്രൻ, െഡപ്യൂട്ടി തഹസിൽദാർ എം. ലക്ഷ്മണൻ, ജൂനിയർ സൂപ്രണ്ട് പി.സി. സാബു, എൻ.സി. സീനത്ത്, പി.കെ. സുധീപൻ, ജോയൻറ് സെക്രട്ടറി എം.ആർ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആറളം, അയ്യംകുന്ന്, വിളമന, കൊട്ടിയൂർ, വയത്തൂർ വില്ലേജുകളിലെ വില്ലേജ് ഓഫിസർമാരെയും ജീവനക്കാരെയുമാണ് അനുമോദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.