പെരിങ്ങോം: മാത്തിലിനടുത്ത് ആലക്കാടിലും പെരിങ്ങോം കണ്ണാടിപ്പൊയിലിലുമുണ്ടായ അഗ്നിബാധയില്‍ മൂന്നരയേക്കറോളം പ ്രദേശം കത്തിനശിച്ചു. ആലക്കാടിലെ എം.വി. നാരായണെൻറ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം പ്രദേശത്താണ് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. കശുമാവ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ കത്തിനശിച്ചു. കണ്ണാടിപ്പൊയിലില്‍ പുല്‍മേടാണ് കത്തിയമര്‍ന്നത്. പെരിങ്ങോം ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.വി. അശോകൻ, ലീഡിങ് ഫയര്‍മാന്‍ ഒ.സി. കേശവന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.