അനുശോചന സംഗമം

പഴയങ്ങാടി: പെരിയ കല്യോട്ട് യൂത്ത്കോൺഗ്രസ് പ്രർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മാടായി, ഏഴോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനസംഗമവും പ്രകടനവും നടത്തി. ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. കരുണാകരൻ, കക്കോപ്രവൻ മോഹനൻ, എ.വി. സനിൽ, ഏഴോം മണ്ഡലംപാറയിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.വി. നാസർ, പി. അബ്ദുൽഖാദർ, പി. കുമാരൻ, പി.വി. ഉണ്ണിരാജൻ, ശശി നരിക്കോട്, എം. പവിത്രൻ, സജി നാരായണൻ, വി.വി. രാമചന്ദ്രൻ, എ.കെ. ജയശീലൻ, എം.വി. മനോജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.