കൊലപാതക രാഷ്​ട്രീയത്തിനെതിരെ പ്രതിഷേധക്കൂട്ടായ്മ

പയ്യന്നൂർ: സി.പി.എമ്മി​െൻറ അറുകൊല രാഷ്ട്രീയത്തിനെതിരെ പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത് തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ എം.കെ. രാജൻ, അഡ്വ. കെ. ബ്രിജേഷ് കുമാർ, എ.പി. നാരായണൻ, മഹിളാ കോൺഗ്രസ് നേതാവ് എം.വി. വത്സല, വി.എൻ. എരിപുരം, പി. ശശിധരൻ, എൻ.വി. മധുസൂദനൻ, എ. രൂപേഷ് എന്നിവർ സംസാരിച്ചു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത് ലാൽ, കൃപേഷ് എന്നിവരുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.