ഭവനവും കുടുംബസഹായവും നാളെ മുഖ്യമന്ത്രി കൈമാറും

പയ്യന്നൂർ: ദീർഘകാലം അസുഖബാധിതനായി ചികിത്സയിലിരിക്കെ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ രവീന്ദ്രൻ മയിച്ചക്ക് ജന്മനാടായ കണ്ടോത്ത് നോർത്തിൽ നിർമിച്ച സ്വപ്നഭവനവും മരണാനന്തരം സ്വരൂപിച്ച കുടുംബസഹായ നിധിയും 22ന് കൈമാറും. ഉച്ച രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടി​െൻറ താക്കോലും ഫണ്ടും രവീന്ദ്ര​െൻറ കുടുംബത്തിന് കൈമാറും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.