ചെറുപുഴ: കരാറുകാരെൻറ അനാസ്ഥയെ തുടര്‍ന്ന് റോഡുപണി വൈകുന്നതിനെതിരെ പഞ്ചായത്ത് ഓഫിസില്‍ നാട്ടുകാരുടെ പ്രതിഷേധം. റോഡ് റീടാറിങ് നടത്താന്‍ കരാറേറ്റെടുത്ത് അഞ്ചുമാസം കഴിഞ്ഞിട്ടും പണിയെടുക്കാത്ത കരാറുകാരനെതിരെയാണ് പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തില്‍ നാട്ടുകാര്‍ ചെറുപുഴ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചത്. ചെറുപുഴ പഞ്ചായത്തിലെ കോലുവള്ളി വാര്‍ഡുകാരാണ് പഞ്ചായത്തംഗം മനോജ് വടക്കേലിെൻറ നേതൃത്വത്തില്‍ ഓഫിസിലെത്തി പ്രതിഷേധിച്ചത്. പഞ്ചായത്തിലെ ഒമ്പത് വാര്‍ഡുകളിലെയും റോഡുകള്‍ റീടാര്‍ ചെയ്യാന്‍ കരാറെടുത്തത് ഒരാളാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അഞ്ചുമാസം മുമ്പ് കരാറുറപ്പിച്ചിട്ടും സാമ്പത്തികവര്‍ഷം അവസാനിക്കാനായിട്ടും പണി തുടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും കരാറുകാരനും ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാണ്. വാര്‍ഡിലെ പ്രധാന പഞ്ചായത്ത് റോഡിെൻറയും അറ്റകുറ്റപ്പണി വൈകിയതാണ് നാട്ടുകാര്‍ സംഘടിച്ചെത്തി പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്, സെക്രട്ടറി ലാലി മാണി എന്നിവരെ പ്രതിഷേധമറിയിക്കാനിടയാക്കിയത്. അടിയന്തരമായി കരാറുകാരനെ വിളിച്ചുവരുത്തി നടപടിയെടുക്കാം എന്ന് പ്രസിഡൻറ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.