പയ്യാവൂർ ഊട്ടുത്സവം; കുടക് ഗ്രാമവാസികൾ ഇന്ന് അരി സമർപ്പിക്കും

ശ്രീകണ്ഠപുരം: ഭാഷയുടെയും ദേശത്തി​െൻറയും അതിർവരമ്പുകളില്ലാതെ കുടകരും മലയാളികളും ഒരുമിക്കുന്ന പയ്യാവൂർ ശിവക ്ഷേത്ര ഊട്ടുത്സവത്തി​െൻറ ഭാഗമായി കുടകിലെ ഗ്രാമവാസികൾ വ്യാഴാഴ്ച ക്ഷേത്രത്തിൽ അരി സമർപ്പിക്കും. കുടകിലെ കരടയിൽനിന്ന് 19ന് രാവിലെ പുറപ്പെട്ട സംഘമാണ് 21ന് രാവിലെ ക്ഷേത്രത്തിൽ അരി സമർപ്പിക്കുന്നത്. ഊട്ടുത്സവം ആരംഭിക്കുന്നതിന് തലേദിവസമായ 12ന് കുടകിലെ ബഹൂരിയൻറ, മുണ്ടയോടൻറ തറവാട്ടുകാരാണ് അരി സമർപ്പിച്ചിരുന്നത്. കുടകിലെ 12 വില്ലേജുകളിൽനിന്നുള്ള ഭക്തരാണ് വ്യാഴാഴ്ച അരി സമർപ്പിക്കുന്നത്. കടിയത്ത്നാട് എന്നാണ് പയ്യാവൂർ ക്ഷേത്രത്തി​െൻറ പുരാണങ്ങളിൽ ഈ ഗ്രാമങ്ങളെ വിശേഷിപ്പിച്ചിട്ടുള്ളത്. കുടകിലെ പൊന്നോല ശാസ്താക്ഷേത്രത്തിൽനിന്നാണ് 19ന് രാവിലെ കാളകൾക്കൊപ്പം ഇവർ പുറപ്പെട്ടത്. കബ്ബാ, കാലിയാർ മല വഴി ഉടുമ്പപുഴ കടന്ന് കാഞ്ഞിരക്കൊല്ലി വഴിയാണ് ഇവർ പയ്യാവൂരിലെത്തുന്നത്. വ്യാഴാഴ്ച രാവിലെ ശിവക്ഷേത്രത്തിൽ അരി സമർപ്പിക്കുന്ന കുടകർ പൊന്നുംപറമ്പിലെ കുടക് സ്ഥാനത്ത് താമസിക്കും. രാത്രി എട്ടിന് വലിയ തിരുവത്താഴത്തിനുള്ള അരി അളവും തുടർന്ന് കുടകരുടെ തുടികൊട്ടിപ്പാട്ടും ഉണ്ടാക്കും. 22നും കുടക് ഗ്രാമവാസികൾ അരിയുമായെത്തും. 22ന് രാത്രി 7.30ന് ചേടിച്ചേരി നിവാസികളുടെ ഊട്ടുകാഴ്ച നടക്കും. 23നാണ് മഹോത്സവം. അന്ന് ചൂളിയാട് നിവാസികളുടെ ഓമനക്കാഴ്ച ദേവന് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.