മാവോവാദി നേതാവ്​ കീഴടങ്ങി

മാവോവാദി നേതാവ് കീഴടങ്ങി ഗിരിധി: ഝാർഖണ്ഡിലെ ഗിരിധി ജില്ലയിൽ മാവോവാദി നേതാവ് പൊലീസിൽ കീഴടങ്ങി. 25 ലക്ഷം രൂപ ഇ നാം പ്രഖ്യാപിക്കപ്പെട്ട ബൽബിർ മഹാതോ ആണ് ഹസാരിബാഗ് േറഞ്ച് ഡി.െഎ.ജിക്കു മുമ്പാകെ കീഴടങ്ങിയത്. സി.പി.െഎ (മാവോയിസ്റ്റ്) ഝാർഖണ്ഡ്ബിഹാർ സ്പെഷൽ കമ്മിറ്റി അംഗമായ ഇയാൾ 2013ൽ പൊലീസ് സൂപ്രണ്ട് കൊല്ലപ്പെട്ട കേസിലടക്കം പിടികിട്ടാപ്പുള്ളിയാണ്. പൊലീസ് വാഹനങ്ങൾക്കു നേരെ ആക്രമണം നടത്തിയതടക്കം നിരവധി കേസുകളിൽ മഹാതോ പ്രതിയാണെന്നും അധികൃതർ വ്യക്തമാക്കി. കീഴടങ്ങുന്ന മാേവാവാദികൾക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി രണ്ടുലക്ഷം രൂപയുടെ ചെക്ക് മഹാതോക്ക് കൈമാറിയെന്ന് ഡി.െഎ.ജി പങ്കജ് കാംബോജ് അറിയിച്ചു. കീഴടങ്ങാൻ തയാറല്ലാത്തവർ വെടിയുണ്ടകൾ നേരിടാൻ തയാറെടുത്തുകൊള്ളണമെന്നും ഡി.െഎ.ജി മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.