മാഹി: മാഹി ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ മാഹി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു മു ന്നിൽ . മുടങ്ങിക്കിടക്കുന്ന വിവിധ അലവൻസുകൾ, ശമ്പള കുടിശ്ശികകൾ, എൻ.എച്ച്.എം ജീവനക്കാർക്ക് ജോലിക്ക് തുല്യമായ വേതനം നൽകുക, ഏഴാം ശമ്പള കമീഷൻ പ്രകാരം ജീവനക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ. ഹരീന്ദ്രൻ ഉദ്ഘാടനംചെയ്തു. സി.എച്ച്. വസന്ത അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.എം. പവിത്രൻ, കെ. രാധാകൃഷ്ണൻ, കെ. രവീന്ദ്രൻ, എൻ. മോഹൻ, ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. മുഹമ്മദ് അലി, സണ്ണി ഫെർണാണ്ടസ്, കെ.എം. പ്രദീപൻ, പി.വി. സിന്ധു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.