പഠനോത്സവം നടത്തി

ചക്കരക്കല്ല്: കോയോട് മദ്റസ യു.പി സ്കൂളിൽ പഠനോത്സവം ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ ് കമ്മിറ്റി ചെയർപേഴ്സൻ സി.വി. സുനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ പഠനനേട്ടങ്ങൾ രക്ഷിതാക്കളുമായി പങ്കുവഹിച്ചു. കുട്ടികൾ ഒരുക്കിയ വിവിധ വിദ്യാഭ്യാസ പ്രദർശനങ്ങൾ, വിവിധ ഭാഷാചിത്രീകരണങ്ങൾ, വിവിധ സ്‌കിറ്റുകൾ, ഭാഷാ കോർണറുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, പഴയതും പുതിയതുമായ നാണയങ്ങൾ എന്നിവ മികച്ചതായിരുന്നു. കണ്ണൂർ നോർത്ത് ബി.ആർ.സി ട്രെയിനർ ഹിഷാം മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.വി.പി. മുഹമ്മദ് അസ്ലം, പി.ടി.എ, മദർ പി.ടി.എ ഭാരവാഹികൾ, പി.വി. ശ്രീജിത്ത് മാസ്റ്റർ, ഷീന, സി.വി.കെ. റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.